പാലോളിയിൽ ഡി.വൈ.എഫ്.ഐ യുവജന പ്രതിരോധം സംഘടിപ്പിച്ചു

ബാലുശ്ശേരി: ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ജിഷ്ണുരാജിനെ മർദിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലോളിയിൽ യുവജന പ്രതിരോധം സംഘടിപ്പിച്ചു. പാലോളി മുക്ക് കേന്ദ്രീകരിച്ച് തുടങ്ങിയ പ്രതിഷേധ പ്രകടനം പാലോളി അങ്ങാടിയിൽ സമാപിച്ചു. തുടർന്നുനടന്ന പൊതുയോഗം സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. ടി.പി. വിനിൽ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം പി.കെ. മുകുന്ദൻ, കെ.ഷിബിൻ, ടി. സരുൺ, എസ്.എസ്. അതുൽ എന്നിവർ സംസാരിച്ചു. പി.കെ. സനൂപ് സ്വാഗതം പറഞ്ഞു. Photo: cpm balu പാലോളിയിൽ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ നടന്ന യുവജന പ്രതിരോധം സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം എം. മെഹബൂബ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.