മാവൂർ: പൈപ്പ് ലൈൻ റോഡിൽ പനങ്ങോട് മുതൽ പി.എച്ച്.ഇ.ഡി വരെയുള്ള ഭാഗത്ത് അപകടാവസ്ഥയിലായി മരങ്ങൾ. കൂറ്റൻ ചീനിമരം ഉൾപ്പെടെയാണ് അപകട ഭീഷണിയായത്. ശക്തമായ കാറ്റിലും മഴയിലും ഇവ നിലംപതിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. റോഡിന്റെ ചില ഭാഗങ്ങളിൽ ഇരുഭാഗത്തും ഉയർന്ന കുന്നിൻപ്രദേശമാണ്. റോഡിനായി മണ്ണ് എടുത്തതോടെ ചില മരങ്ങൾ ഏതുസമയത്തും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. തീർത്തും ഉറപ്പുകുറഞ്ഞ മണ്ണാണ് ഇവിടെ. മരങ്ങൾ കടപുഴകാൻ ഇത് ഇടയാക്കുമെന്ന ആശങ്കയാണ് ഇതിലൂടെ കടന്നുപോകുന്നവർക്ക്. അപകട ഭീഷണിയായവ മുറിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പരാതി നൽകിയിരുന്നു. ഇതനുസരിച്ച് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ചിരുന്നു. മുറിച്ചുമാറ്റേണ്ട മരങ്ങൾക്ക് വലിയ വില നിശ്ചയിച്ചതിനാൽ വിളിച്ചെടുക്കാൻ ആളുകൾ തയാറായില്ല. ഈ സാഹചര്യത്തിൽ, ഭീഷണിയായ മരച്ചില്ലകളെങ്കിലും വെട്ടിമാറ്റി ഭീഷണി അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.