ബാഡ്മിൻറൺ കോർട്ട് ഉദ്ഘാടനം

കുന്ദമംഗലം: ഹയർസെക്കൻഡറി സ്കൂളിൽ സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പുതിയ ബാഡ്മിൻറൺ കോർട്ടിന്റെ ഉദ്ഘാടനം മുൻ കേരള ബാഡ്മിൻറൺ അസോസിയേഷൻ പ്രസിഡന്റും നിലവിലെ സംസ്ഥാന ബാഡ്മിൻറൺ അസോസിയേഷൻ ഉപദേശകനുമായ എ. വത്സലൻ നിർവഹിച്ചു. അവധിക്കാലങ്ങളിൽ അസോസിയേഷൻ കോച്ചുമാരുടെ സൗജന്യസേവനം ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനാധ്യാപകൻ പി. ദീപു അധ്യക്ഷത വഹിച്ചു. അധ്യാപകരും സ്കൂളിലെ ബാഡ്മിൻറൺ താരങ്ങളും പങ്കെടുത്ത പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി കെ. എം. സതീശൻ അധ്യാപകരായ പി.കെ. ഷാജി, പി. ഹാഫിസ്, ഷജി മോൾ, പി.വി. കൃഷ്ണൻ, വി.പി. അർജുൻ എന്നിവർ സംസാരിച്ചു. കെ.കെ. പ്രജിത്ത് സ്വാഗതവും കെ.കെ. ദീപേഷ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.