മുൻ പഞ്ചായത്തംഗം കുഴഞ്ഞുവീണ് മരിച്ചു

നീലേശ്വരം: കിനാനൂർ - കരിന്തളം മുൻ പഞ്ചായത്തംഗം കാലിച്ചാമരം മുക്കടയിലെ വി. കുഞ്ഞി മാണി (74) വീട്ടിലെ കിടപ്പുമുറിയിൽ കുഴഞ്ഞുവീണു മരിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ടുമണിക്ക് കിടപ്പുമുറിയിൽനിന്നും എഴുന്നേറ്റ് ശുചിമുറിയിലേക്ക് പോകുമ്പോഴാണ് കുഴഞ്ഞുവീണത്. ഉടൻ നീലേശ്വരത്തും നില ഗുരുതരമായതിനാൽ കണ്ണൂർ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സി.പി.എം നേതാവ് പരേതനായ മുക്കട കെ. ചിണ്ടേട്ടന്റെയും ചിരുതൈ അമ്മയുടെയും മകളാണ്. കിനാനൂർ - കരിന്തളം വനിത സൊസൈറ്റി ഡയറക്ടർ, ജനാധിപത്യ മഹിള അസോസിയേഷൻ കരിന്തളം വില്ലേജ് കമ്മിറ്റിയംഗം, കുടുംബശ്രീ എ.ഡി.എസ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭർത്താവ്: പരേതനായ എൻ.കെ. കുഞ്ഞിരാമൻ. മക്കൾ: പവിത്രൻ (സെയിൽസ്മാൻ റേഷൻകട കാലിച്ചാമരം), ജയപ്രകാശൻ (സി.പി.എം മുക്കട ബ്രാഞ്ചംഗം) രജനി. നിഷ. മരുമക്കൾ: വിദ്യ (മുളേളരിയ), ജഗദീഷ് (അരവഞ്ചാൽ), സുകുമാരൻ (ഗൾഫ്). സഹോദരങ്ങൾ: കുമാരൻ (കിനാനൂർ - കരിന്തളം പഞ്ചായത്തംഗം), രാജൻ (കരിന്തളം സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ). സതീശൻ (റേഷൻകട കാലിച്ചാമരം). ശാർങ്ഗധരൻ (വിമുക്ത ഭടൻ), പരേതരായ തമ്പായി, ബാലകൃഷ്ണൻ, രാമകൃഷ്ണൻ. PADAM KUNHI MAANI (74) NEELESWARAM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.