അപകടഭീഷണിയുയർത്തി വൈദ്യുതി ട്രാൻസ്ഫോർമർ

ആയഞ്ചേരി: മംഗലാട് പ്രദേശത്തെ കനാൽ മേൽപാലത്തിനു സമീപം സ്ഥാപിച്ച വൈദ്യുതി ട്രാൻസ്ഫോർമർ വിദ്യാർഥികൾക്കും കാൽനടക്കാർക്കും പരിസരവാസികൾക്കും അപകട ഭീഷണിയുയർത്തുന്നു. പറമ്പിൽ ഗവ. യു.പി സ്കൂൾ, തർബിയത്തു സിബിയാൻ മദ്റസ തുടങ്ങിയ വിദ്യാലയങ്ങളിലെ വിദ്യാർഥികളുൾപ്പെടെ ദിനേന നിരവധിപേർ യാത്ര ചെയ്യുന്ന റോഡരികിൽ സ്ഥാപിച്ച ട്രാൻസ്ഫോർമറിന് സുരക്ഷവേലി സ്ഥാപിച്ചിട്ടില്ല. ആയഞ്ചേരി വൈദ്യുതി സെക്ഷൻ പരിധിയിലെ ട്രാൻസ്ഫോർമറിൽ കുട്ടികൾക്ക് പോലും എളുപ്പത്തിൽ സ്പർശിക്കുന്ന ഉയരത്തിലാണ് ഫ്യൂസുകൾ സ്ഥാപിച്ചിരിക്കുന്നത്. അപകട സാധ്യതയുള്ള ട്രാൻസ്ഫോർമറിന് മതിയായ സുരക്ഷവേലി സ്ഥാപിച്ച് സുരക്ഷ ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ തയ്യിൽ നൗഷാദ് വൈദ്യുതി വകുപ്പ് അധികൃതർ, ജില്ല കലക്ടർ എന്നിവർക്ക് പരാതി നൽകി. -------------- മംഗലാട് ഗവ. യു.പി സ്കൂളിന് സമീപം അപകടഭീഷണിയുയർത്തുന്ന വൈദ്യുതി ട്രാൻസ്ഫോർമർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.