സൈക്ലിങ് ചാമ്പ്യൻഷിപ്

നരിക്കുനി: ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളജ്, ഡിപ്പാർട്മെന്റ് ഓഫ് ട്രാവൽ ആൻഡ്‌ ടൂറിസം ആൻഡ് ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്മെന്റും സംയുക്തമായി ഇന്റർനാഷനൽ ഒളിമ്പിക് ഡേ സെലിബ്രേഷനും, ഇൻട്രാ മുറൽ റോഡ് റേസ് സൈക്ലിങ് ചാമ്പ്യൻഷിപ്പും സംഘടിപ്പിച്ചു. മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അബ്ദുറഹ്മാൻ ഇന്റർനാഷനൽ ഒളിമ്പിക് ഡേ യുടെ പ്രാധാന്യത്തെപ്പറ്റി വിവരിച്ചു. വൈസ് പ്രിൻസിപ്പൽ ഷമീർ, സ്റ്റാഫ് സെക്രട്ടറി സുരേഷ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിയോലാൽ, സുമിജ, ജിഷ്ണു, സിജി ജീവൻ എന്നിവർ സംസാരിച്ചു. വിജയിച്ച വിദ്യാർഥികൾക്ക് മെഡൽ, ട്രോഫി, കാഷ് പ്രൈസ് എന്നിവ വിതരണം ചെയ്തു. മുഹമ്മദ് റിയാസ് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.