ജാനകിക്കാട്ടിലെ കിണർ വറ്റിച്ച നിലയിൽ

പുരാതന ക്ഷേത്രത്തിന്​ സമീപത്താണ്​ കിണർ കുറ്റ്യാടി: ഇക്കോ ടൂറിസം കേന്ദ്രമായ ജാനകിക്കാട്ടിലെ ഉപയോഗശൂന്യമായ കിണറിലെ മണ്ണും ചളിയും കോരി വറ്റിച്ച നിലയിൽ. വനഭൂമിയിലുള്ള പുരാതന ക്ഷേത്രത്തിന്റെ 200​ മീറ്റർ അകലെയാണ്​ കിണർ. ദിവസങ്ങളെടുത്ത്​ ചെയ്ത പ്രവൃത്തി പൂർത്തിയാവാൻ നേരത്താണ്​ വനം വകുപ്പ്​ അധികൃതർ അറിയുന്നത്​. കിണറിനുസമീപം കണ്ടെത്തിയ പണിയായുധങ്ങളും കയറും കസ്റ്റഡിയിലെടുത്തു. ആരാണ്​ മണ്ണുനീക്കിയതെന്നും എന്തിനാണെന്നും വ്യക്​തമല്ല. സംഭവത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ പറയുന്നു. ഉപയോഗിക്കാത്ത കിണർ ശുചീകരിക്കേണ്ട ഒരാവശ്യവുമില്ല. അതിനിടെ കിണറ്റിൽ നിധിയുണ്ടാവുമെന്നുകരുതി അത്​ കണ്ടെത്താൻ ചെയ്ത പ്രവൃത്തിയായിരിക്കുമെന്നും പറയുന്നു. കുറ്റ്യാടി റേഞ്ച്​ ഓഫിസർ അബ്​ദുല്ല, ഫോറസ്​റ്റർ രഞ്ജിത്ത്​, ഗ്രേഡ്​ ഫോറസ്​റ്റർ റജിമോൻ എന്നിവർ സ്ഥലം സന്ദർശിച്ചു. കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു. ടൂറിസം കേന്ദ്രത്തിൽ വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ വനസംരക്ഷണ സമിതി ടിക്കറ്റ്​ കൗണ്ടർ പ്രവർത്തിക്കുന്നുണ്ട്​. ഉൾഭാഗത്തായതിനാലാണ്​ പ്രവൃത്തി കണ്ടെത്താൻ കഴിയാതിരുന്നതെന്ന്​ അധികൃതർ പറഞ്ഞു. പടം: ജാനകിക്കാട്ടിനകത്തെ​ വറ്റിച്ച കിണർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.