പൂനൂര്‍ പുഴ സൗന്ദര്യവത്കരണത്തിന് തുടക്കം

കുന്ദമംഗലം: പൂനൂര്‍ പുഴയുടെ പടനിലം ഭാഗം വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ച് സൗന്ദര്യവത്കരിക്കുന്നതിന്‍റെ ഉദ്ഘാടനം പി.ടി.എ. റഹീം എം.എല്‍.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്തിന്‍റെ സഹകരണത്തോടെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച കയര്‍ഭൂവസ്ത്രം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ഈ സംവിധാനം. പൂനൂര്‍പുഴ ജനകീയ ജാഗ്രതാസമിതിയുടെ നേതൃത്വത്തിലാണ് പടനിലം ഗവ. എല്‍.പി സ്കൂള്‍ പരിസരം ഉള്‍പ്പെടുന്ന പുഴയുടെ ഇടതുകരയില്‍ പദ്ധതി നടപ്പാക്കുന്നത്. വിവിധതരം ഫലവൃക്ഷങ്ങളും ചെടികളും നട്ട്, മാലിന്യങ്ങള്‍ നീക്കി പരിസ്ഥിതിസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയും സായാഹ്ന വിശ്രമസൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി. അനില്‍ കുമാര്‍, എന്‍. ഷിയോലാല്‍, കെ. ഷിജു, ടി.കെ. ഹിതേഷ് കുമാര്‍, വിനോദ് പടനിലം, വി. മുഹമ്മദ് കോയ എന്നിവർ സംസാരിച്ചു. വി. അബൂബക്കര്‍ സ്വാഗതവും കെ.പി. അശ്റഫ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT