അഗസ്ത്യൻമൂഴി-കൈതപ്പൊയിൽ റോഡ്: പ്രവൃത്തി സാങ്കേതികാനുമതി ലഭിച്ചാലുടൻ * നാലു വർഷമായി റോഡ് പ്രവൃത്തി നടത്തിയിരുന്ന നാഥ് കൺസ്ട്രക്ഷൻ കമ്പനിയെ കെടുകാര്യസ്ഥത കാരണം ഒഴിവാക്കിയിരുന്നു തിരുവമ്പാടി: പ്രവൃത്തി പാതിവഴിയിലായ അഗസ്ത്യൻമൂഴി - കൈതപ്പൊയിൽ റോഡിന്റെ അവശേഷിക്കുന്ന പ്രവൃത്തി സാങ്കേതികാനുമതി ലഭിച്ചാൽ ടെൻഡർ നടപടിയാകും. ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റി പ്രവൃത്തി ഏറ്റെടുക്കുമെന്നാണ് സൂചന. 2018 സെപ്റ്റംബറിൽ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച റോഡ് നവീകരണം നാല് വർഷമാകുമ്പോഴും പൂർത്തിയായിട്ടില്ല. 18 മാസം കൊണ്ട് പണി പൂർത്തീകരിക്കാനായിരുന്നു കരാർ. പ്രവൃത്തിയിലെ കെടുകാര്യസ്ഥത കാരണം 2022 മേയിലാണ് പ്രവൃത്തി നടത്തിയിരുന്ന നാഥ് കൺസ്ട്രക്ഷൻ കമ്പനിയെ ഒഴിവാക്കിയത്. നിലവിലെ പ്രവൃത്തി കരാർ റദ്ദായ സാഹചര്യത്തിലാണ് ശേഷിക്കുന്ന പണി പുതിയ കരാറുകാർക്ക് നൽകുന്നത്. 21 കി.മീ ദൂരമുള്ള റോഡിന്റെ നവീകരണപ്രവൃത്തി വിവിധ ഭാഗങ്ങളിൽ എങ്ങുമെത്തിയിട്ടില്ല. തമ്പലമണ്ണ, മുറമ്പാത്തി, കണ്ണോത്ത്, അഗസ്ത്യൻമൂഴി പാലത്തിന് സമീപം എന്നിവിടങ്ങളിൽ ടാറിങ് നടത്താനുണ്ട്. ഓവുചാൽ നിർമാണം, പാർശ്വഭിത്തി നിർമാണം തുടങ്ങിയ പ്രവൃത്തികളും പൂർത്തിയാകാനുണ്ട്. 86 കോടി രൂപയാണ് റോഡ് പ്രവൃത്തിക്ക് കിഫ്ബി 2018ൽ അനുവദിച്ചിരുന്നത്. ഈ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണവും ഉയർന്നിരുന്നു. നിർമാണത്തിലെ ക്രമക്കേട് സംബന്ധിച്ച് കോടതിയിൽ കേസും നിലവിലുണ്ട്. * Thiru 4 ags : പ്രവൃത്തി പാതിവഴിയിലായ അഗസ്ത്യൻമൂഴി- കൈതപ്പൊയിൽ റോഡിന്റെ അഗസ്ത്യൻമൂഴി പാലത്തിന് സമീപത്തെ ഭാഗം (ഫയൽ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.