തോട്ടുമുക്കം: ഗവ. യു.പി സ്കൂളിൽ പുസ്തക ചർച്ച, കാവ്യാസ്വാദനം, പുസ്തക പരിചയം, സാഹിത്യ ക്വിസ്, അഭിമുഖം തുടങ്ങിയവ സംഘടിപ്പിക്കും. വായന വാരാചരണത്തിന്റെ ഉദ്ഘാടനം പ്രശാന്ത് കൊടിയത്തൂർ നിർവഹിച്ചു. ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. കൊടിയത്തൂർ: ജി.എം.യു.പി സ്കൂളിൽ പുസ്തകോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. എ.പി. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ടി.കെ. അബൂബക്കർ വിൽപന ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. ഉമ്മർ പുതിയോട്ടിൽ പുസ്തകങ്ങൾ ഏറ്റുവാങ്ങി. കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം ആഭിമുഖ്യത്തിൽ 'ശ്രേഷ്ഠം 22' വായനോത്സവം ഉദ്ഘാടനം പത്മശ്രീ അലി മണിക്ഫാൻ നിർവഹിച്ചു. സി.പി.എ. അസീസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷിഹാബ് മാട്ടുമുറി പുസ്തകമേളയുടെ ആദ്യ വില്പന സ്വീകരിച്ചു. സൗത്ത് കൊടിയത്തൂർ: എ.യു.പി സ്കൂളിൽ നിർമിച്ച അക്ഷരപ്പുര ജില്ല ലൈബ്രറി കൗൺസിൽ അംഗം വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. പി.സി. മുജീബ് റഹിമാൻ അധ്യക്ഷത വഹിച്ചു. അധ്യാപകർ സ്കൂൾ ലൈബ്രറിയിലേക്ക് നൽകിയ 100 പുസ്തകങ്ങൾ ഹെഡ്മിസ്ട്രസ് എ.കെ. കദീജ പി.പി. മമ്മദ് കുട്ടിക്ക് കൈമാറി. സമ്പൂർണ ലൈബ്രറി പ്രഖ്യാപനം പി.ടി.എ പ്രസിഡന്റ് സി.ടി. കുഞ്ഞോയി നിർവഹിച്ചു. എൻ.കെ. ദിനേശ് സ്വാഗതവും വി. ശ്രീജിത്ത് നന്ദിയും പറഞ്ഞു. Kdr 2 കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ പുസ്തകോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.