പേരാമ്പ്ര: കായണ്ണ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ കോളിക്കാംവയൽ സാംസ്കാരികനിലയത്തിന്‍റെ പ്രവൃത്തി ഉദ്ഘാടനം അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ നിർവഹിച്ചു. വായനശാലയും പൊതുയോഗ മുറിയും ചേർന്ന കെട്ടിടമാണ് നിർമിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ജയപ്രകാശ് കായണ്ണ, സെക്രട്ടറി കെ.ടി. മനോജ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. നാരായണൻ, പഞ്ചായത്ത് അംഗങ്ങളായ പി.കെ. ഷിജു, കെ.സി. ഗാന, ബിജി സുനിൽകുമാർ, അസി. എൻജിനീയർ നീന, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നനുവദിച്ച 27 ലക്ഷം രൂപ ചെലവിലാണ് സാംസ്കാരികനിലയം നിർമിക്കുന്നത്. Photo: കായണ്ണ കോളിക്കാംവയലിൽ സാംസ്കാരിക നിലയത്തിന്റെ പ്രവൃത്തി അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.