സാൻഡ് ബാങ്ക്സ് നവീകരണപ്രവൃത്തി ഇഴയുന്നു

വടകര: വിനോദസഞ്ചാര കേന്ദ്രമായ സാൻഡ് ബാങ്ക്സ് വികസനപ്രവൃത്തി ഇഴയുന്നു. കോവിഡിന്റെ ഇളവുകളിൽ വേഗതയിലായ പ്രവൃത്തി അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് വേഗത കുറഞ്ഞത്. ലാൻഡ്സ്കേപ്പിങ്, ശുചിമുറി, ജലവിതരണം, നടപ്പാതകൾ, വെളിച്ച സംവിധാനമുൾപ്പെടെയുള്ള പ്രവൃത്തിയാണ് പാതിവഴിയിൽ കിടക്കുന്നത്. കടൽതീരത്തോട് ചേർന്ന് ടൈലുകൾ പതിച്ച് ഇരിപ്പിടങ്ങൾ ഒരുക്കിയെങ്കിലും പൂർണമായിട്ടില്ല. കോവിഡിന് ശേഷം സാൻഡ് ബാങ്ക്സിലേക്ക് സഞ്ചാരികളുടെ തിരക്ക് ക്രമാതീതമായി വർധിച്ചിട്ടുണ്ട്. എന്നാൽ, അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുന്നതിൽ മെല്ലെപ്പോക്ക് തുടരുകയാണ്. ഭിന്നശേഷിക്കാർക്കുള്ള റാമ്പിന്റെ കൈവരി തകർന്നുകിടക്കുകയാണ്. സാൻഡ് ബാങ്ക്സിലെ തെങ്ങുകളിൽനിന്ന് മാസങ്ങളായി തേങ്ങ പറിച്ചെടുക്കാത്തത് അപകടഭീഷണി ഉയർത്തുന്നുണ്ട്. ടെൻഡർ നടപടികൾ വൈകിയതാണ് തേങ്ങ പറിച്ചെടുക്കുന്നതിന് തടസ്സമായതെന്നാണ് വിവരം. ഗ്രീൻ കാർപെറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം നടത്തുന്നത്. സംസ്ഥാനസർക്കാർ നിർമാണ പ്രവർത്തനങ്ങൾക്കായി 2,26,98,818 രൂപയാണ് അനുവദിച്ചത്. ഇറിഗേഷൻ വകുപ്പിന്റെ 27 ലക്ഷം രൂപയും വികസനത്തിന് അനുവദിച്ചിട്ടുണ്ട്. ഡി.ടി.പി.സിയുടെ മേൽനോട്ടത്തിൽ സിൽക്കിന്റെ നേതൃത്വത്തിലാണ് സാൻഡ് ബാങ്ക്സിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. ചിത്രം സാൻഡ് ബാങ്ക്സിൽ നിർമാണപ്രവർത്തനം നടക്കുന്ന ഭാഗത്തെ റാമ്പിന്റെ കൈവരി തകർന്നനിലയിൽ saji 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.