ചക്കാലക്കൽ എച്ച്.എസ്‌.എസിൽ വിദ്യാവനം പദ്ധതി

2 കോളം മടവൂർ: വനം-വന്യജീവി വകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗം ഡിവിഷൻ നടപ്പാക്കുന്ന ഫോറസ്ട്രി ക്ലബുകൾക്കുള്ള വിദ്യാവനം പദ്ധതി മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു. വി. വിജേഷ് കുമാർ അധ്യക്ഷത വഹിച്ചു. വനമിത്ര അവാർഡ് ജേതാവ് വി. മുഹമ്മദ് കോയ മുഖ്യാതിഥിയായിരുന്നു. ഡോ. പി.കെ. ആരിഫ്, ജിതുല ശ്രീനിവാസ്‌, ഫുആദ് ശംസുദ്ദീൻ, ഇൻഷ ഫാത്തിമ എന്നിവർ ബാഡ്ജ് ഏറ്റുവാങ്ങി. ഫെബിന അബ്ദുൽ അസീസ്, സോഷ്മ സുർജിത്, ജാഫർ, പി.കെ. സുലൈമാൻ, വി. മുഹമ്മദ് ബഷീർ, സലീം മുട്ടാഞ്ചേരി, എം. സിറാജുദ്ദീൻ, കെ.സുബൈർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എം.കെ. രാജി സ്വാഗതവും വി.പി. സുബൈർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.