എൽ.ഐ.സിയെ പൊതുമേഖലയിൽ സംരക്ഷിക്കാൻ ജനസഭകൾ

കോഴിക്കോട്: എൽ.ഐ.സിയെ പൊതുമേഖലയിൽ സംരക്ഷിക്കാൻ ജില്ലയിലുടനീളം പോളിസി ഉടമകളെയും ബഹുജനങ്ങളെയും പങ്കെടുപ്പിച്ച് ജനസഭകൾ നടത്താൻ പീപ്ൾ ഫോർ എൽ.ഐ.സി ജില്ല സമിതി തീരുമാനിച്ചു. സരോജ് ഭവനിൽ ചേർന്ന യോഗം സംസ്ഥാന ചെയർമാൻ ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ആദ്യ ജനസഭ ജൂലൈ ആറിന് വടകരയിൽ നടത്തും. എൽ.ഐ.സിയെ സ്വകാര്യവത്കരിക്കാനുള്ള നീക്കം പോളിസി ഉടമകളുടെ താൽപര്യത്തിനും രാജ്യതാൽപര്യത്തിനും എതിരാണ്. പീപ്ൾ ഫോർ എൽ.ഐ.സി ജില്ല സമിതി ചെയർപേഴ്സനും കോർപറേഷൻ മേയറുമായ ഡോ. ബീന ഫിലിപ് അധ്യക്ഷത വഹിച്ചു. ഐ.കെ. ബിജു, പി.കെ. മുകുന്ദൻ, പി.പി. കൃഷ്ണൻ, എം. കുഞ്ഞികൃഷ്ണൻ, മാമ്പറ്റ ശ്രീധരൻ, സുബലാൽ പാടക്കൽ, വി.എ.എൻ. നമ്പൂതിരി, പി.എം. ശ്രീകുമാർ, എം. സുധാകരൻ, കെ.പി. രാജേഷ്, ശ്രീനിവാസൻ, ടി.കെ. വിശ്വൻ, പി. അഭീഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.