യൂസഫിന് വേണം, നാടിന്റെ കരുതൽ

നന്മണ്ട: കരൾരോഗ ബാധിതന് വേണം കൈത്താങ്ങ്. ചെവിടൻ കുന്നുമ്മൽ യൂസഫാണ് ഉദാരമതികളുടെ കാരുണ്യവും കാത്ത് രോഗക്കിടക്കയിൽ കഴിയുന്നത്. രോഗം മൂർച്ഛിച്ചതിനാൽ അടിയന്തര കരൾമാറ്റ ശസ്ത്രക്രിയക്കാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. നിർധനകുടുംബത്തിന് ചികിത്സച്ചെലവ് താങ്ങാൻ കെൽപില്ല. പാചകത്തൊഴിലാളിയായ യൂസഫ് രോഗ ബാധിതനായതോടെ ദൈനംദിന ജീവിതം തള്ളിനീക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ശസ്ത്രക്രിയക്കും തുടർചികിത്സക്കുമായി 50 ലക്ഷത്തോളം രൂപ വേണം. ചികിത്സാസഹായ കമ്മിറ്റി ഭാരവാഹികൾ: വി.കെ. നിത്യകല (ചെയർ), ഡോ. കെ. ദിനേശൻ (കൺ.), സി.കെ. ബഷീർ (ട്രഷ), അഷറഫ് ബാലുശ്ശേരി (കോഓഡിനേറ്റർ). കേരള ഗ്രാമീൺ ബാങ്കിന്റെ നന്മണ്ട ശാഖയിലാണ് അക്കൗണ്ട്. AC No 40642101110711 - ഐ.എഫ്.എസ് കോഡ് K LGB0040642 കെ. ദിനേശൻ. ഫോൺ: 8921495144. പടം: യൂസഫ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.