ബാരാപോൾ ജലവൈദ്യുതി പദ്ധതി ടാങ്കിൽ വീട്ടമ്മ മരിച്ച നിലയിൽ

ഇരിട്ടി: ബാരാപോൾ മിനി ജലവൈദ്യുതി പദ്ധതിയുടെ ഫോർബേ ടാങ്കിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. കച്ചേരിക്കടവ് മുടിക്കയത്തെ ടോമി മുണ്ടനശ്ശേരിയുടെ ഭാര്യ മോളി ടോമി (47) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ഒമ്പതോടെ കച്ചേരിക്കടവ് മുടിക്കയത്തെ വീട്ടില്‍നിന്നു വഴക്കിട്ട് മോളി വീടിന് സമീപത്തെ ബാരാപോള്‍ മിനി ജലവൈദ്യുതി പദ്ധതിയുടെ കനാലിന്റെ ഭാഗത്തേക്ക് നടന്നുപോയതായി പറഞ്ഞതിനെതുടര്‍ന്ന് നാട്ടുകാര്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ വീണ്ടും തിരച്ചില്‍ നടത്തുന്നതിനിടെയാണ് മിനിജലവൈദ്യുതി പദ്ധതിയുടെ കനാലില്‍ വീണതായി സംശയം തോന്നിയത്. കനാലിന് സമീപത്തായി മോളിയുടെ തോര്‍ത്ത് കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്. വീണ സ്ഥലത്തുനിന്ന് 500 മീറ്റര്‍ അകലെയുള്ള ഫോര്‍ബേ ടാങ്കില്‍ ഉണ്ടാവുമെന്ന സംശയത്തില്‍ ടാങ്കിലെ വെള്ളം വറ്റിച്ചു. 15 മീറ്ററോളം വെള്ളം താഴ്ത്തിയപ്പോള്‍ തന്നെ വൈദ്യുതി പദ്ധതിയുടെ പെന്‍സ്റ്റോക്ക് പൈപ്പിലേക്ക് വെള്ളം ഒഴുക്കിവിടുന്ന ഭാഗത്തെ കമ്പിയില്‍ തങ്ങിനിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇരിട്ടി അഗ്നിശമന സേനാ നിലയം ഓഫിസര്‍ രാജീവിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങള്‍ ടാങ്കിലിറങ്ങി മൃതദേഹം പുറത്തെടുത്തു. ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിഖില്‍ ഏകമകനാണ്. മരുമകൾ: റാണി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.