കോഴിക്കോട്: ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ (സി.ഡബ്ല്യൂ.ആർ.ഡി.എം) ജൂൺ 22 മുതൽ 24 വരെ ജല പരിസ്ഥിതി പരിപാലനത്തെ കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും നബാർഡിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ 300ഓളം ശാസ്ത്ര പ്രതിനിധികൾ പങ്കെടുക്കും. ജൂൺ 22ന് രാവിലെ 10ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. എം.കെ. ജയരാജ് ഉദ്ഘാടനം നിർവഹിക്കും. കേരള ശാസ്ത്ര സാങ്കേതിക കൗൺസിൽ (കെ.എസ്.സി.എസ്.ടി.ഇ) എക്സി. വൈസ് പ്രസിഡന്റ് പ്രഫ. കെ.പി. സുധീർ, ഡോ. മനോജ് സാമുവൽ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം.സി. ദത്തൻ, വി. നമശ്ശിവായം, ഡോ. നീലം പട്ടേൽ തുടങ്ങിയവർ പങ്കെടുക്കും. പ്രഫ. വിജയ് പി. സിങ് പ്രധാന അവതരണം നടത്തും. 30 വർഷത്തിലേറെയായി സേവനമനുഷ്ഠിക്കുന്ന ജലശാസ്ത്രജ്ഞൻ ഡോ. പി.എസ്. ഹരികുമാറിന് യാത്രയയപ്പ് സമ്മേളനവും നടക്കും. ഡോ. ടി.ആർ. രശ്മി, ഡോ. മനോജ് പി. സാമുവേൽ, പി.കെ. ശ്രീകല, ബി. വിവേക്, ഡോ. പി.പി. റിജു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.