പേരാമ്പ്ര: വായനയുടെ വസന്തമൊരുക്കി നാടെങ്ങും വായന വാരാചരണത്തിന് തുടക്കം. നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ ഭാഷാവേദിയുടെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ആഭിമുഖ്യത്തിൽ അക്ഷരയാത്ര സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ പി.പി. അബ്ദുറഹിമാൻ ഫ്ലാഗ് ഓഫ് ചെയ്തു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. കവി രാജീവൻ പെരുമൺപുറ, അഭിരാമി എന്നിവർ സംസാരിച്ചു. തുടർന്ന് കിഡ്സൺ കോർണറിൽ ചേർന്ന വായനവസന്തം പരിപാടി കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് യു.കെ. കുമാരൻ ഉദ്ഘാടനം ചെയ്തു. അഞ്ചു ലക്ഷം രൂപ ഉപയോഗിച്ച് നവീകരിക്കുന്ന സ്കൂൾ ലൈബ്രറിയിൽ നടപ്പാക്കുന്ന അമ്മവായനയുടെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു. മേയർ ബീന ഫിലിപ് മുഖ്യാതിഥിയായി. കെ.പി. കേശവമേനോൻ ഹാളിൽ നടന്ന വായനദിനം പരിപാടി കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. പി.എം.എ. ഗഫൂർ 100 വിദ്യാർഥികളുമായി സംവദിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടികളിൽ വി.എം. അഷ്റഫ്, നസീർ നൊച്ചാട്, പി.എം. ബഷീർ, ടി. ഹാജറ, പി.കെ. സൗദ, കെ. നജില, കെ. ഷമീൽ, കെ. ബിൻസിൻ മുഹമ്മദ്, കെ. സൗമ്യ, വിദ്യാർഥി പ്രതിനിധികളായ അനാമിക ചന്ദ്രൻ, പ്രാർഥന, ആദിത്യ എന്നിവർ സംസാരിച്ചു. കൂട്ടാലിട: നരയംകുളം ഗ്രാമീണ വായനശാല വായനദിനത്തിൽ കവിയോടൊപ്പം സായാഹ്നം പരിപാടി സംഘടിച്ചു. കവി മധുസൂദനൻ ചെറുക്കാടിന്റെ വീട്ടിലായിരുന്നു പരിപാടി. കല്പകശ്ശേരി ജയരാജൻ കവിയെ ആദരിച്ചു. രാജൻ നരയംകുളം അധ്യക്ഷത വഹിച്ചു. എ.കെ. കണാരൻ, എ.കെ. കുഞ്ഞിച്ചെക്കിണി, എ.കെ. കുഞ്ഞനന്തൻ, ലിഷ ലിജിത്ത്, എ.കെ. ശ്രീജേഷ് എന്നിവർ സംസാരിച്ചു. Photo: നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിന്റെ വായന ദിനാചരണം കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.