പൂനൂർ: പുഴയിൽ മുങ്ങിമരിച്ച പൂനൂർ ഏഴുവളപ്പിൽ വെങ്ങളത്ത് അബ്ദുൽ ജലീലിന്റെ മകൻ റയാൻ മുഹമ്മദിന് (10) നാട് വിട നൽകി. മഠത്തുംപൊയിൽ തട്ടഞ്ചേരിക്കടവിൽ കൂട്ടുകാരനോടൊപ്പം പുഴയിൽ ഇറങ്ങിയപ്പോൾ ഒഴുക്കിൽപെട്ടാണ് റയാൻ മരിച്ചത്. പൂനൂർ ജി.എം.എൽ.പി സ്‌കൂളിൽ നാലാം തരം വിദ്യാർഥിയാണ്. വീട്ടുകാർ ഡോക്‌ടറെ കാണിക്കാൻ പോയ സമയത്താണ് സ്‌കൂൾ അവധി ദിവസമായ ശനിയാഴ്‌ച റയാൻ കൂട്ടുകാരനോടൊപ്പം പുഴയിൽ പോയത്. മഴക്കാലമായതിനാൽ പൂനൂർ പുഴയിൽ നിറയെ വെള്ളം കയറിയിരുന്നു. കടവിലെ പാറയുടെ മുകളിൽ കയറിയപ്പോൾ കാൽ വഴുതിയാണ് കുട്ടി ഒഴുക്കിൽപെട്ടത്. പുഴക്കരയിലുണ്ടായിരുന്ന സ്ത്രീകൾ ഉടൻതന്നെ നാട്ടുകാരെ വിളിച്ചറിയിക്കുകയായിരുന്നു. നാട്ടുകാർ ഓടിയെത്തി പുഴയിൽ തിരച്ചിൽ നടത്തിയാണ് കുട്ടിയെ കരക്കെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഞായറാഴ്ച ഉച്ചയോടെ വീട്ടിലെത്തിച്ചു. അവസാന നോക്കുകാണാൻ നാടിന്റെ നാനാഭാഗത്തുനിന്നും വൻ ജനാവലിയെത്തിയിരുന്നു. രണ്ടു മണിയോടെ ഞേറപ്പൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. കുട്ടികൾ കടവുകളിലെത്തി കുളിക്കുന്നത് ഇവിടെ പതിവു കാഴ്ചയാണ്. വീട്ടുകാരറിയാതെയാണ് അവധി ദിവസങ്ങളിൽ ഇവർ പുഴയിൽ വരുന്നത്. മഴക്കാലത്ത് നനഞ്ഞ പാറകളിൽനിന്ന് വഴുതി വെള്ളത്തിൽ വീണാണ് അപകടങ്ങൾ ഉണ്ടാവുന്നത്. കുളിക്കാനിറങ്ങുന്ന കുട്ടികളെ നിയന്ത്രിക്കുന്നതിനും നിർദേശങ്ങൾ നൽകുന്നതിനും ഇത്തരം കടവുകളിൽ നിലവിൽ സംവിധാനങ്ങളില്ല. തട്ടഞ്ചേരിക്കടവ് അപകട മേഖലയല്ലെങ്കിലും മഴക്കാലത്ത് വെള്ളം കയറുന്നതിനാൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.