'വിശപ്പിന്റെ കഥാകാര'നെ കാണാനും കേൾക്കാനുമായി വിദ്യാർഥികളെത്തി ബാലുശ്ശേരി: വായനദിനത്തിൽ 'വിശപ്പിന്റെ കഥാകാര'നെ തേടി വിദ്യാർഥികളെത്തി. പനങ്ങാട് നോർത്ത് എ.യു.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥികളാണ് തങ്ങളുടെ പാഠപുസ്തകത്തിലെ വിശപ്പിന്റെ കഥാകാരനായ ബാലസാഹിത്യകാരൻ ഡോ. കെ. ശ്രീകുമാറിനെ കാണാനും കേൾക്കാനും ബാലുശ്ശേരിയിലെ വീട്ടിലെത്തിയത്. നാലാം ക്ലാസിലെ മലയാളം 'വിശപ്പ്' പാഠഭാഗത്തിലെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായാണ് കുട്ടികളും അധ്യാപകരും ശ്രീകുമാറിനെ നേരിട്ട് കാണാനായെത്തിയത്. വിശപ്പ് കഥയുടെ രചന പശ്ചാത്തലവും വായനയുടെ പ്രാധാന്യവും ശ്രീകുമാർ കുട്ടികളുമായി പങ്കിട്ടു. ശ്രീകുമാറിന്റെ വീട്ടിലെ വിശാലമായ ലൈബ്രറിയും ഗ്രന്ഥങ്ങളും അദ്ദേഹമെഴുതിയ ബാലസാഹിത്യ കൃതികളും കുട്ടികൾ പരിചയപ്പെട്ടു. മധുരം നൽകിയാണ് ഗ്രന്ഥകാരൻ കുട്ടികളെ സ്വീകരിച്ചത്. നാലാം ക്ലാസിലെ മലയാളത്തിലെ ആദ്യ അധ്യായമായ 'വിശപ്പി'ന്റെ തുടർകഥയും ഓരോ കുട്ടിയുടെയും വായനാനുഭവവും വൃദ്ധൻ കുട്ടിക്കയച്ച കത്തും ഭാവനാത്മകമായി കുട്ടികൾ കഥാകൃത്തിന് മുന്നിൽ അവതരിപ്പിച്ചതും ഏറെ കൗതുകമായി. Photo: Blsy - 2 വായനദിനത്തിൽ പനങ്ങാട് നോർത്ത് എ.യു.പി സ്കൂൾ വിദ്യാർഥികൾ ബാലസാഹിത്യകാരൻ ഡോ. കെ. ശ്രീകുമാറിനെ കാണാൻ വീട്ടിലെത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.