ആശുപത്രിയിലെ കമ്പ്യൂട്ടർ മുൻ മെഡിക്കൽ ഓഫിസർ അടിച്ചുതകർത്തു

ബാലുശ്ശേരി: പനങ്ങാട് കുടുംബാരോഗ്യകേന്ദ്രത്തിലെ ഒ.പി ടിക്കറ്റ് കൗണ്ടറിലെ കമ്പ്യൂട്ടർ മുൻ മെഡിക്കൽ ഓഫിസർ അടിച്ചുതകർത്തു. കുടുംബാരോഗ്യകേന്ദ്രത്തിലെ മുൻ മെഡിക്കൽ ഓഫിസർ ഡോ. വി.ബി. വിപിനാണ് കഴിഞ്ഞദിവസം ആശുപത്രിയിലെത്തി ആക്രമിച്ചത്. രോഗികളും പഞ്ചായത്തംഗവും തടയാൻ ശ്രമിച്ചെങ്കിലും ഇവരോട് ഭീഷണിമുഴക്കുകയും ചെയ്തു. ആശുപത്രി വികസനസമിതി നൽകിയ പരാതിയെ തുടർന്ന് കേസെടുത്തിട്ടുണ്ട്. ജില്ല മെഡിക്കൽ ഓഫിസർക്കും പരാതി നൽകിയിട്ടുണ്ട്. ആശുപത്രിയിലെ ചില പ്രശ്നങ്ങളെ തുടർന്ന് ഗ്രാമപഞ്ചായത്ത് ഇടപെട്ട് ഡോ. വിപിനെ നേരത്തെ കണ്ണൂരിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതേ തുടർന്നുണ്ടായ വിദ്വേഷമാണ് അക്രമത്തിന് കാരണമെന്നാണ് കരുതുന്നത്. നിലവിൽ കുടുംബാരോഗ്യകേന്ദ്രത്തിൽ പുതിയ മെഡിക്കൽ ഓഫിസറെ നിയോഗിച്ചിട്ടുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.