ഭിന്നശേഷിക്കാരന് വീടൊരുക്കാൻ കപ്പുറം മേഴ്‌സി ഫൗണ്ടേഷൻ

എകരൂൽ: മനുഷ്യസ്നേഹികളുടെ ദയയും സഹായവും ലഭ്യമാക്കി ജീവകാരുണ്യവഴിയിൽ സമൂഹത്തിന് മാതൃക തീർക്കുകയാണ് ഉണ്ണികുളം പഞ്ചായത്തിലെ കപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മേഴ്‌സി ഫൗണ്ടേഷൻ. കപ്പുറം 23ാം വാർഡിലെ ഭിന്നശേഷിക്കാരൻ ആശാരിക്കണ്ടി മുഹമ്മദിനും കുടുംബത്തിനുമാണ് മേഴ്‌സി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വീടൊരുങ്ങുന്നത്. ചോർന്നൊലിക്കുന്ന ഏത് സമയവും നിലംപൊത്താറായ മൺകട്ടയിൽ തീർത്ത വീട്ടിൽ താമസിക്കുന്ന മുഹമ്മദിന്റെയും കുടുംബത്തിന്റെയും ദയനീയാവസ്ഥ അറിഞ്ഞ മേഴ്‌സി പ്രവർത്തകരാണ് കുടുംബത്തിന് വീടൊരുക്കാൻ മുന്നിട്ടിറങ്ങിയത്. പീപിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി പുതിയ വീടിന്റെ തറക്കല്ലിടൽ നിർവഹിച്ചു. മേഴ്സി പ്രസിഡൻറ് അൻവർ സാദത്ത് അധ്യക്ഷനായിരുന്നു. ഡോ. മുഹമ്മദ് റിയാസ്, ഇ. അബ്ദുൽ അലി, എം.എൻ. അബ്ദുല്ല, വാർഡ് മെംബർ നളിനി മുച്ചിലോട്ട്, എൻ.കെ. രാഘവൻ, എൻ.കെ. അബ്ദുന്നാസർ, പി.പി. പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.