പിണറായി ഇടതുപക്ഷ സംസ്‌കാരത്തെ പരാജയപ്പെടുത്തിയ മുഖ്യമന്ത്രി -സി.പി. ജോണ്‍

കോഴിക്കോട്: കേരളത്തിന്‍റെ ഇടതുപക്ഷ സംസ്‌കാരത്തെ പരാജയപ്പെടുത്തിയ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് സി.എം.പി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍. കേരള മഹിള ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തെ ഇത്രയും അപമാനിച്ച സി.പി.എം നേതാവ്​ ഇതുവരെ ഉണ്ടായിട്ടില്ല. കള്ളക്കടത്ത്, ചാരപ്രവര്‍ത്തനം എന്നിവയുടെ പേരിലാണ് ഇന്ന് ആ പാര്‍ട്ടി വിമര്‍ശിക്കപ്പെടുന്നത്. ലോകത്ത് ആദ്യമായാണ് കള്ളക്കടത്തിന്‍റെ പേരില്‍ ഒരു കമ്യൂണിസ്റ്റ് ഭരണകൂടം വിമര്‍ശിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ്​ കാഞ്ചന മേച്ചേരി അധ്യക്ഷത വഹിച്ചു. ഡോ. ഐഷ ഗുഹരാജിന് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും കാഞ്ചനമാലക്ക്​ വി.എം. വിനുവും ഉപഹാരം നൽകി. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വി.എം. വിനു, ഡോ. ഐഷ ഗുഹരാജ്, കാഞ്ചനമാല, വി.ആര്‍. സിനി, അനുപമ അജിത് എന്നിവർ സംസാരിച്ചു. ഉച്ചതിരിഞ്ഞ്​ നടന്ന പ്രതിനിധി സമ്മേളനത്തിൽ ജനറല്‍ സെക്രട്ടറി മിനി രമേശ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.എ. അജീര്‍, സി.എന്‍. വിജയകൃഷ്ണന്‍, കൃഷ്ണന്‍ കോട്ടുമല, വി.കെ. രവീന്ദ്രന്‍, ജി. നാരായണന്‍ കുട്ടി, പി.പി. ഫൗസിയ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മിനി രമേഷ്​ (പ്രസി), കാഞ്ചന മേച്ചേരി (ജന. സെക്ര).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.