കോർപറേഷൻ അന്വേഷണം അഡീഷനൽ സെക്രട്ടറിയുടെ മേൽനോട്ടത്തിൽ

കോഴിക്കോട്: ജീവനക്കാരുടെ പാസ്​വേഡടക്കം ലോഗിൻ വിവരങ്ങൾ​ ദുരുപയോഗപ്പെടുത്തി അനധികൃതമായി കെട്ടിടങ്ങൾക്ക്​ അനുമതി നൽകിയതായി കണ്ടെത്തിയ സംഭവത്തിൽ കോർപറേഷൻ ആഭ്യന്തര അന്വേഷണം തിങ്കളാഴ്ച തുടങ്ങും. അഡീഷനൽ സെക്രട്ടറി മനോഹറിന്‍റെ നേതൃത്വത്തിലാണ്​ അന്വേഷണം നടക്കുക. സംഭവത്തിൽ വിശദമായ തുടരന്വേഷണമാവശ്യപ്പെട്ട്​ കോർപറേഷൻ സെക്രട്ടറി സിറ്റി പൊലീസ്​ മേധാവിക്കും ടൗൺ പൊലീസിലും പരാതി നൽകിയതിനു പുറമെയാണ്​ കോർപറേഷൻതല അന്വേഷണവും നടത്തുന്നത്​. ആറു​ കെട്ടിടങ്ങൾക്ക്​ അനധികൃതമായി അനുമതി നൽകിയെന്നാണ്​ ആദ്യഘട്ടത്തിൽ കണ്ടെത്തിയത്. കൂടുതൽ കെട്ടിടങ്ങൾക്ക്​ നമ്പർ നൽകിയതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.