വടകര: ട്രാൻസ്പോർട്ട് കമീഷണറുടെ നിർദേശപ്രകാരം വടകര ആർ.ടി.ഒയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ട്രിപ് മുടക്കിയ ആറ് ബസുകൾക്കെതിരെ നടപടി. ഓട്ടം പോവാതെ ഞായറാഴ്ച സ്റ്റാൻഡുകളിലും പരിസരപ്രദേശങ്ങളിലും പെട്രോൾ പമ്പുകളിലും നിർത്തിയിട്ട സ്വകാര്യ ബസുകൾക്കെതിരെയാണ് ആർ.ടി.ഒ നടപടി സ്വീകരിച്ചത്. ബസുകൾ അവധിദിവസങ്ങളിൽ കൂട്ടത്തോടെ ട്രിപ് മുടക്കുന്നത് മലയോരമേഖലയിലടക്കം യാത്രാക്ലേശം രൂക്ഷമാക്കിയിട്ടുണ്ട്. പെർമിറ്റില്ലാതെ സ്വകാര്യ പരിപാടികൾക്ക് ബസുകൾ പോകുന്നതും പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്. ഞായറാഴ്ചകളിൽ വാഹനപരിശോധന ശക്തമാക്കുമെന്ന് വടകര ആർ.ടി.ഒ സി.വി.എം ഷരീഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.