കടലാക്രമണ ഭീഷണി; മുകച്ചേരി ആവിക്കൽ റോഡ് പുനർ നിർമിച്ചില്ല

വടകര: മുകച്ചേരി ആവിക്കൽ റോഡ് പുനർനിർമിക്കാൻ ഇനിയും നടപടിയായില്ല. കടലാക്രമണത്തെ തുടർന്ന് റോഡി​െന്റ അരകിലോ മീറ്ററോളം ഭാഗമാണ് ഒരു വർഷത്തോളമായി തകർന്നു കിടക്കുന്നത്. കാലവർഷം ശക്തമാവുന്നതിന് മുമ്പേ ഈ ഭാഗങ്ങൾ സംരക്ഷിച്ച് നിർത്തിയില്ലെങ്കിൽ ബാക്കിയായ തീരം കൂടി കടലെടുക്കുന്ന സ്ഥിതിയാണുള്ളത്. തകർന്ന റോഡിനോട് ചേർന്ന് കിടക്കുന്ന കടൽഭിത്തിയും തകർന്ന് കിടക്കുകയാണ്. ഇതുകൊണ്ടുതന്നെ സമീപത്തെ വീടുകൾ കടലാക്രമണ ഭീഷണി നേരിടുന്നുണ്ട്. തീരത്തെ വൈദ്യുതി പോസ്റ്റുകളടക്കം തകർന്നു വീണത് മാറ്റിസ്ഥാപിച്ചെങ്കിലും റോഡി​െന്റ തകർന്ന ഭാഗത്ത് കുഴിച്ചിട്ട പോസ്റ്റുകൾ തകർച്ച ഭീഷണി നേരിടുകയാണ്. കടലോര മേഖലയുടെ മറ്റ് ഭാഗങ്ങളിൽ കടൽഭിത്തി നിർമാണം പുരോഗമിക്കുമ്പോൾ ഈ ഭാഗം അവഗണിക്കപ്പെടുകയാണ്. ചിത്രം മുകച്ചേരി ആവിക്കൽ റോഡ് തകർന്ന നിലയിൽ Saji 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.