വില്യാപ്പള്ളി: കഴിഞ്ഞ ദിവസം വാണിമേൽ തിരിക്കയം വെള്ളച്ചാട്ടത്തിൽ വീണ് മരിച്ച കുരിക്കിലാട് കൊളായി മീത്തൽ മുഹമ്മദ് ഷാനിസിന്റെ വേർപാടിൽ വില്യാപ്പള്ളി എം.ജെ ഹൈസ്കൂൾ മാനേജ്മൻെറും പി.ടി.എയും അനുശോചിച്ചു. പഠനകാര്യത്തിൽ വളരെ അധികം മികവ് പുലർത്തിയിരുന്ന ഷാനിസ് ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഒമ്പത് എ പ്ലസ് നേടിയിരുന്നു. എ പ്ലസ് നഷ്ടമായ വിഷയത്തിൽ പുനർമൂല്യനിർണയത്തിനായി കഴിഞ്ഞ ദിവസം സ്കൂളിൽ വന്ന് അപേക്ഷ നൽകിയിരുന്നു. മാനേജർ ടി.കെ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ബഷീർ മാണിക്കോത്ത്, സ്റ്റാഫ് സെക്രട്ടറി ടി. ഷഫീഖ്, പി.ടി.എ പ്രസിഡൻറ് ആനന്ദ് കുമാർ, മദർ പി.ടി.എ ചെയർപേഴ്സൻ എം.പി. ഹാജറ, കെ.കെ. ഹമീദ് മാസ്റ്റർ, പുത്തലത്ത് ഇബ്രാഹിം, എം.കെ. റഫീഖ്, അധ്യാപകരായ മജീദ്, അബ്ദുറഹ്മാൻ, അസീസ്, സലാം, സിറാജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.