നാദാപുരം: ആർ.എസ്.എസ് നേതൃത്വം നൽകുന്ന കേന്ദ്ര ഗവൺമെന്റ് സാമൂഹികമേഖലയിൽ അസമത്വം നിറയ്ക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും മഹിളാസംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. പി. വസന്തം. സി.പി.ഐ നാദാപുരം മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് തൂണേരിയിൽ സംഘടിപ്പിച്ച വനിതസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഐ.വി. ലീല അധ്യക്ഷത വഹിച്ചു. വിലക്കയറ്റവും വർഗീയതയും പ്രോത്സാഹിപ്പിക്കുന്ന ഗവൺമെന്റ് നയങ്ങൾ പ്രത്യക്ഷത്തിൽ ഏറ്റവും കൂടുതൽ എതിരായി ബാധിക്കുന്നത് സ്ത്രീകളെയാണ്. സാമൂഹിക അസന്തുലിതാവസ്ഥ വർധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര ഭരണകൂടനയങ്ങൾക്കെതിരെ സ്ത്രീശക്തി പോരാട്ടം കരുത്താർജിക്കണമെന്നും അവർ പറഞ്ഞു. സി.പി.ഐ നാദാപുരം മണ്ഡലം സെക്രട്ടറി അഡ്വ. പി. ഗവാസ്, മഹിളാസംഘം ജില്ല സെക്രട്ടറി റീന മുണ്ടേങ്ങാട്ട്, ജോ. സെക്രട്ടറി റീന സുരേഷ്, എം.ടി. ബാലൻ, ശ്രീജിത്ത് മുടപ്പിലായി, വി.പി. ശശിധരൻ, ഷീമ വളവിൽ, സി.കെ. റീന എന്നിവർ സംസാരിച്ചു. ജൂലൈ രണ്ട്, മൂന്ന് തീയതികളിൽ വാണിമേലിൽ വെച്ചാണ് സി.പി.ഐ നാദാപുരം മണ്ഡലം സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി തിങ്കളാഴ്ച കല്ലാച്ചി പി.വി.എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന വികസിത കേരളം, നാളെയുടെ നാദാപുരം വികസന സെമിനാർ വൈകീട്ട് അഞ്ച് മണിക്ക് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഇ.കെ. വിജയൻ അധ്യക്ഷത വഹിക്കും. സമ്മേളനത്തോടനുബന്ധിച്ചുള്ള തൊഴിലാളിസംഗമം തിങ്കളാഴ്ച ഉച്ച രണ്ടിന് കല്ലാച്ചി കെ.ടി. കണാരൻ സ്മാരക ഹാളിൽ എ.ഐ.ടി.യു.സ. ജില്ല സെക്രട്ടറി പി.കെ. നാസർ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.