മധ്യവയസ്​കൻ ​റെയിൽവേ സ്​റ്റേഷനിൽ മരിച്ചനിലയിൽ

കോഴിക്കോട്​: മധ്യവയസ്​കനെ ​കോഴിക്കോട്​ റെയിൽവേ സ്​റ്റേഷനിൽ മരിച്ചനിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെയോടെ ഒന്നാം നമ്പർ പ്ലാറ്റ്​ഫോമിലാണ്​ മൃതദേഹം കണ്ടെത്തിയതെന്ന്​ റെയിൽവേ പൊലീസ്​ അറിയിച്ചു. അസുഖം കാരണം മരിക്കുകയായിരുന്നുവെന്നാണ്​ കരുതുന്നത്​. ഷർട്ടിന്റെ കീശയിൽനിന്ന് ലഭിച്ച​ മരുന്നിന്റെ ശീട്ടിൽ മുഹമ്മദ്​ (62), വീരാജ്​പേട്ട, കർണാടക എന്നാണ്​ വിലാസമുള്ളത്​. ഇക്കാര്യത്തിൽ അന്വേഷണം നടത്തിവരുകയാണ്​. മൃതദേഹം ബീച്ച്​ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക്​ മാറ്റി. കറുപ്പിൽ ചുവന്ന വരകളോടുകൂടിയ ഹാഫ്​ കൈ ഷർട്ടും ചന്ദനനിറത്തിലുള്ള പാന്‍റ്​സുമാണ്​ വേഷം. നെഞ്ചിൽ ഇടതുഭാഗത്തും ഇടതുകൈ മസിലിലും കാക്കപ്പുള്ളികളുണ്ട്​. ഇദ്ദേഹത്തെ കുറിച്ച്​ വിവരം ലഭിക്കുന്നവർ 8075125147, 0495 2703499 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന്​ പൊലീസ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.