എടച്ചേരി പഞ്ചായത്തിൽ നീരുറവ് നീർത്തട പദ്ധതി നാദാപുരം: മണ്ണ്, ജല സംരക്ഷണത്തിനായി സർക്കാർ ആവിഷ്കരിച്ച നീരുറവ് നീർത്തട പദ്ധതി എടച്ചേരി പഞ്ചായത്തിലെ മയ്യഴിപ്പുഴ കേന്ദ്രീകരിച്ച് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കും. 440 ഹെക്ടർ പ്രദേശം ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിക്ക് പുറമെ ജലസേചന വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്, വനംവകുപ്പ്, കുടുംബശ്രീ എന്നിവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജലലഭ്യത ഉറപ്പാക്കാൻ കുളങ്ങൾ, കിണറുകൾ തുടങ്ങിയവയുടെ പ്രവൃത്തികൾ ഏറ്റെടുക്കും. നീർത്തടത്തിനുള്ളിൽ സ്വാഭാവിക ഘടനക്ക് ഭംഗം വരാതെ മണ്ണ് കൈയാലകൾ, ബണ്ട് എന്നിവ നിർമിക്കും. പദ്ധതിയുടെ ആദ്യഘട്ട ആലോചനയോഗത്തിൽ വാട്ടർ ഷെഡ് കമ്മിറ്റികൾക്ക് രൂപംനൽകിയിട്ടുണ്ട്. പദ്ധതിയുടെ ആവശ്യകതയും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി പ്രദേശത്തെ അയോത്ത് സ്കൂൾ ഭാഗത്തുനിന്നും ചെറുകുളം പ്രദേശത്തുൾപ്പെടെ വിളംബര ജാഥ സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ എൻ. നിഷ, സി.പി. ശ്രീജിത്ത്, എം.കെ. സുജാത, കെ.ടി.കെ. രാധ, ഷീമ വള്ളിൽ, രാജൻ കൊയിലോത്ത്, സതി മാരാംവീട്ടിൽ എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതി പഞ്ചായത്ത്തല ഉദ്യോഗസ്ഥർ, മേറ്റുമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, പരിസ്ഥിതി പ്രവർത്തകർ എന്നിവർ പങ്കെടുത്തു. പടം CL Kzndm6: കായപ്പനിച്ചിയിൽ നടന്ന നീരുറവ് നീർത്തട പദ്ധതി വിളംബര ജാഥ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.