നാദാപുരം: ഗ്രാമപഞ്ചായത്ത് അഞ്ചു ലക്ഷം രൂപ ചെലവിൽ നവീകരിച്ച കല്ലാച്ചി മത്സ്യമാർക്കറ്റ് പ്രസിഡന്റ് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മത്സ്യമാർക്കറ്റിൽ പാലിക്കേണ്ട നിബന്ധനകൾ ഉൾപ്പെടെയുള്ള സപ്ലിമെന്റ് പ്രസിഡന്റിൽനിന്ന് വാർഡ് മെംബർ നിഷ മനോജ് ഏറ്റുവാങ്ങി. നിലവിലുള്ള മത്സ്യമാർക്കറ്റിലെ പഴയ ദ്രവമാലിന്യ സംവിധാനം പൂർണമായും നീക്കം ചെയ്തു പുതിയ ടാങ്ക് സ്ഥാപിച്ചാണ് മാർക്കറ്റ് ഉദ്ഘാടനം ചെയ്തത്. മാർക്കറ്റിൽ നിലവിലുണ്ടായിരുന്ന ഖരമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുകയും ഓവുചാലിൽ ഉള്ള മാലിന്യങ്ങൾ നീക്കംചെയ്യുകയും പുതുതായി മലിനജല സംസ്കരണത്തിന് ഡ്രെയിനേജ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നവീകരണത്തിന്റെ ഭാഗമായി ബോട്ടിൽ ബൂത്ത് മാർക്കറ്റിൽ സ്ഥാപിച്ചു. ശുചിത്വം ഉറപ്പുവരുത്തുന്നതിനായി തൊഴിലാളികൾക്ക് പഞ്ചായത്ത് പെരുമാറ്റച്ചട്ടവും ഏർപ്പെടുത്തി. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. ഷാഹുൽ ഹമീദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. നാസർ, എം.സി. സുബൈർ, ജനീദ ഫിർദൗസ്, വാർഡ് മെംബർമാരായ പി.പി. ബാലകൃഷ്‌ണൻ, നിഷ മനോജ്, ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ് ബാബു, സി.വി. കുഞ്ഞികൃഷ്ണൻ, എം.പി. സൂപ്പി, കെ.പി. കുമാരൻ, സി.എച്ച്. ദിനേശൻ, കരിമ്പിൽ ദിവാകരൻ, കെ.ടി.കെ. ചന്ദ്രൻ, കെ.എം. രഘുനാഥ് എന്നിവർ സംസാരിച്ചു. പടം :CL Kzndm3: നവീകരിച്ച കല്ലാച്ചി മത്സ്യമാർക്കറ്റ് വി.വി. മുഹമ്മദലി ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.