കോഴിക്കോട്: മനുഷ്യർ തീർത്ത അതിർത്തികളും ദുരന്തങ്ങളുടെ വൻകടലും താണ്ടി കേരളത്തിന്റെ ഹൃദയത്തിൽ ആശ്വാസം തേടിയെത്തിയ റോഹിങ്ക്യൻ അഭയാർഥികളെ ആദരിച്ചുകൊണ്ട് യു.എസ്.പി.എഫ് മലബാർ ചാപ്റ്റർ അന്താരാഷ്ട്ര അഭയാർഥിദിനം ആചരിച്ചു. മലബാർ ചേംബർ ഹാളിൽ സംഘടിപ്പിച്ച പരിപാടി അഡി. ഗവ. പ്ലീഡർ അഡ്വ. പി.എം. ആതിര ഉദ്ഘാടനം ചെയ്തു. മനുഷ്യർക്കുമാത്രമേ അതിർത്തികളുള്ളൂവെന്നും സ്നേഹവും കരുതലുംകൊണ്ട് ആ അതിർത്തികൾ മറികടക്കണമെന്നും അഡ്വ. ആതിര പറഞ്ഞു. കേരളത്തിൽ താമസിക്കുന്ന രണ്ട് റോഹിങ്ക്യൻ അഭയാർഥി കുടുംബങ്ങളെ ആദരിച്ചു. എസ്.പി.എഫ് മലബാർ ചാപ്റ്റർ വൈസ് ചെയർമാൻ സുലൈഖ ബാപ്പുട്ടി അധ്യക്ഷത വഹിച്ചു. ഫൗണ്ടർ ചെയർമാൻ ഡോ. ഉബൈസ് സൈനുലാബ്ദീൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർമാരായ എൻ. ജയഷീല, സൈറാബാനു, കെ. റംലത്ത് എന്നിവരും നാസർ ഫൈസി കൂടത്തായി, ജോൺസൺ പീറ്റർ, മിനി മോഹൻ, പി.കെ.എ. കരീം, അഡ്വ. നൗഫൽ, അഡ്വ. അർഷദ് എന്നിവരും സംസാരിച്ചു. മെംബർ സെക്രട്ടറി എം.വി. റംസി ഇസ്മായിൽ സ്വാഗതവും ഡോ. ഇസ്മായിൽ സേട്ട് നന്ദിയും പറഞ്ഞു. പടം: VJ5
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.