വിനോദസഞ്ചാരികളുടെ കാർ മരത്തിലിടിച്ച് ഒരാൾ മരിച്ചു; അഞ്ചുപേർക്ക് പരിക്ക്

അതിരപ്പിള്ളി: വിനോദസഞ്ചാരികളുടെ കാർ വഴിയോരത്തെ മരത്തിലിടിച്ച് ഒരാൾ മരിച്ചു. ഒരു കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്കേറ്റു. പൊള്ളാച്ചി കുഞ്ചിപ്പാളയം ശരവണ ഗൗഡർ സ്ട്രീറ്റിൽ മുത്തുകുമാറാണ്​ (58) മരിച്ചത്. രാജേശ്വരി (50), ശരൺകുമാർ (32), വിഷ്ണുപ്രിയ (28), നിഷാദ് രാജ്കുമാർ (അഞ്ച്​), കോയമ്പത്തൂർ വരദരാജപുരം ഉപ്പുളിപാളയം ഗണേഷ് (25) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയോടെ മുനിപ്പാറയിലാണ് അപകടം ഉണ്ടായത്. അതിരപ്പിള്ളി വെള്ളച്ചാട്ടം സന്ദർശിച്ച് മടങ്ങുകയായിരുന്നു ഇവർ. പരിക്കേറ്റ നാലുപേരെ ചാലക്കുടി സെന്‍റ്​ ജയിംസ് ആശുപത്രിയിലും ഒരാളെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. TCMChdy - 3 മുനിപ്പാറയിൽ മരത്തിലിടിച്ച് തകർന്ന കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.