കോഴിക്കോട്: ഇന്ത്യൻ ചരിത്രത്തെ ഹിന്ദു - മുസ്‍ലിം സംഘട്ടനമായി ചിത്രീകരിച്ച ബ്രിട്ടീഷ് ചരിത്രകാരന്മാരും അതേറ്റുപാടിയ ദേശീയ ചരിത്രകാരന്മാരുമാണ് ഹിന്ദുത്വ ആശയത്തിന് അടിത്തറയൊരുക്കിയതെന്ന് സുനിൽ പി. ഇളയിടം. ഹിന്ദുത്വപ്രചാരകർ പ്രത്യക്ഷത്തിൽ പുലമ്പുന്ന അസംബന്ധങ്ങളിലല്ല ചരിത്രത്തിന്റെ തെറ്റായ വ്യാഖ്യാനങ്ങളിലൂടെ സ്ഥിരപ്പെട്ട പൊതുബോധത്തിലാണ് ഹിന്ദുത്വം നിലയുറപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാടകകാരൻ എ. ശാന്തന്റെ അനുസ്മരണത്തോടനുബന്ധിച്ച് പുരോഗമന കലാ സാഹിത്യ സംഘം (പു.ക.സ) ടൗൺഹാളിൽ സംഘടിപ്പിച്ച സ്മാരകപ്രഭാഷണത്തിൽ 'ഹിന്ദുത്വം ചരിത്രം പുനർനിർമിക്കുമ്പോൾ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വ വർഗീയതയെ തിരിച്ചറിയുന്നതിൽ അക്കാദമികസമൂഹം ഒരു പരിധിയോളം വിജയിച്ചപ്പോഴും പൊതുസമൂഹം പരാജയപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേളു ഏട്ടൻ പഠനകേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. 'ശാന്തന്റെ നാടകത്തിലെ രാഷ്ട്രീയ വിവക്ഷകൾ' എന്ന വിഷയത്തിൽ എ. രത്നാകരൻ പ്രഭാഷണം നടത്തി. അപ്പുണ്ണി ശശി, അനിൽ കുമാർ തിരുവോത്ത്, മിത്തു തിമോത്തി തുടങ്ങിയവർ സംസാരിച്ചു. കെ. സുരേഷ്കുമാർ സ്വാഗതവും ടി.വി. ലളിതപ്രഭ നന്ദിയും പറഞ്ഞു. പടം: AB1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.