ഹൗസ്ബോട്ടില്‍നിന്ന്​ വീണ്​ യുവാവ് മുങ്ങിമരിച്ചു

attn IDUKKI ആലപ്പുഴ: വാഗമണ്ണിൽനിന്ന് വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ യുവാവ്​ ആലപ്പുഴ പുന്നമട ജെട്ടിക്ക് വടക്കുഭാഗത്ത്​ ഹൗസ് ബോട്ടില്‍നിന്ന് കായലിൽവീണ്​ മരിച്ചു. വാഗമണ്ണിൽ വാടകക്ക്​ താമസിക്കുന്ന കട്ടപ്പന കടമാൻകുഴി വള്ളക്കടവ് വളവനാട് വീട്ടിൽ ജോമോൻ ജോസഫാണ്​ (43) മുങ്ങി മരിച്ചത്. പത്തംഗസംഘം ബുധനാഴ്ച രാത്രി 11നാണ്​ പുന്നമട ജെട്ടിയിൽ എത്തിയത്. പുന്നമട സ്വദേശി രാജേഷി‍ന്‍റെ അനുപമ ഹൗസ് ​ബോട്ട്​ ഇവരുമായി രാത്രിയിൽ കായലിൽ നങ്കൂരമിട്ടു. ഒരുമണിവരെ സംഘം സംസാരിച്ചിരുന്നു. തുടർന്ന് ഉറങ്ങാൻ ജോമോൻ മുകളിലത്തെ നിലയിൽനിന്ന് താഴത്തെ മുറിയിലേക്കുപോയി. വ്യാഴാഴ്ച രാവിലെ എട്ടര കഴിഞ്ഞിട്ടും കാണാത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ മുറിയിൽ അന്വേഷിച്ചെത്തി. ഇയാളുടെ ചെരിപ്പും പഴ്സും മറ്റ്​ സാധനങ്ങളും കണ്ടെത്തി. തുടർന്ന്, പൊലീസിലും അഗ്​നിരക്ഷാ സേനയിലും അറിയിച്ചു. അഗ്​നിരക്ഷാ സേനയുടെ മുങ്ങൽ വിദഗ്​ധസംഘം വ്യാഴാഴ്ച ഉച്ചക്ക്​ രണ്ടോടെ മൃതദേഹം കണ്ടെത്തി. ജോമോൻ കിടന്ന മുറിയുടെ ജനൽ തുറന്നിരുന്നു. ജനലിന് അധികം അകലെയല്ലാതെയാണ്​ മൃതദേഹം കണ്ടെത്തിയത്​. അഴികളില്ലാത്ത ഈ ജനൽവഴി അബദ്ധത്തിൽ കായലിൽ വീണതാകാമെന്ന്​ പൊലീസ് പറയുന്നത്. സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ടോടെ മൂവാറ്റുപുഴ വാഴക്കുളം സെന്‍റ്​ ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സീന. മക്കൾ: അലീന, അമൽ, അലോണ. രക്ഷാപ്രവർത്തനത്തിന്​ അഗ്​നിരക്ഷാസേന അസി. സ്റ്റേഷൻ ഓഫിസര്‍ ആർ. ജയസിംഹൻ, സ്കൂബ ഡൈവേഴ്സ് അംഗങ്ങളായ പി.എഫ്. ലോറൻസ്, കെ.ആര്‍. അനീഷ്, എസ്. സുജിത്, എന്‍.എസ്. ഷൈൻകുമാർ എന്നിവർ നേതൃത്വം നൽകി​. -------- ജോമോന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.