ഫുൾ എ. പ്ലസ് നേട്ടത്തിൽ ഇരട്ട സഹോദരങ്ങൾ

മടവൂർ: ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും ഇരട്ട സഹോദരങ്ങളുമായ ടി. നിദാൽ അഹമ്മദ്, ടി. നിഷാൽ അഹമ്മദ് എന്നിവർ ഫുൾ എ പ്ലസ് കരസ്ഥമാക്കി. മടവൂർ മുട്ടാഞ്ചേരി സ്വദേശിയും പ്രവാസിയുമായ കുന്നനം കുഴിയിൽ അബ്ദുൽ നാസറിന്റെയും ഹസീനയുടെയും മക്കളാണ് ഈ മിടുക്കന്മാർ. എട്ടാം തരം മുതൽ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് ഇരുവരും പഠനം പൂർത്തിയാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.