മത്സ്യത്തൊഴിലാളി തിരയിൽപെട്ട് മരിച്ചു

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി ചെങ്ങളത്ത് മോഹനൻ (56) കാഞ്ഞങ്ങാട് പുതിയവളപ്പ് കടപ്പുറത്ത് തിരയിൽപെട്ട് മരണപ്പെട്ടു. വ്യാഴാഴ്ച രാവിലെ പുതിയവളപ്പ് ഭാഗത്തെ കടലിൽ വലയിട്ട് മത്സ്യം പിടിക്കുന്നതിനിടെയാണ് തിരയടിച്ച് കടലിൽ വീണത്. സുഹൃത്തായ ജയപ്രകാശനും അപകടത്തിൽപെട്ടിരുന്നു. സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഇരുവരെയും രക്ഷപ്പെടുത്തി കരക്കെത്തിച്ച് കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മോഹനനെ രക്ഷിക്കാനായില്ല. പാപ്പിനിശ്ശേരി വെസ്റ്റ് സഹകരണ ടൈൽസിനുസമീപത്താണ് താമസം. പിതാവ്: പരേതനായ ചെങ്ങളത്ത് കൃഷ്ണൻ. മാതാവ്: പരേതയായ അംബുജാക്ഷി. ഭാര്യ: ഗീത (കാഞ്ഞങ്ങാട്). മക്കൾ: ആദർശ്, ആശിത. സഹോദരങ്ങൾ: വിലാസിനി, വിശാലാക്ഷി, പങ്കജം, പ്രേമദാസ്, ലക്ഷ്മണൻ, ഹരിദാസൻ, പുഷ്പവല്ലി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പാപ്പിനിശ്ശേരി വെസ്റ്റ് ഇല്ലിപ്പുറം സമുദായ ശ്മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.