എ. പ്ലസ്

കുന്നുമ്മൽ ഉപജില്ലയിൽ കൂടുതൽ എ പ്ലസ് കുറ്റ്യാടി ഗവ. ഹൈസ്കൂളിന് കുറ്റ്യാടി: എസ്.എസ്.എൽ.സി പരീക്ഷയിൽ കുറ്റ്യാടി ഹയർ സെക്കൻഡറി സ്കൂളിന് നൂറുമേനി നഷ്ടമായത് രണ്ട് കുട്ടികളുടെ തോൽവിയിൽ. 638 കുട്ടികളിൽ 636 പേർ വിജയിച്ചു. 99 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസും 40 പേർക്ക് ഒമ്പത് എ ഗ്രേഡും ലഭിച്ചു. അനുമോദന ചടങ്ങിൽ പ്രധാനാധ്യാപകൻ രാജൻ തുണ്ടിയിൽ, എസ്.എം.സി ചെയർമാൻ വി.കെ. റഫീഖ് കുനിയേൽ, ടി. ഗിരീഷ്‌കുമാർ, പി. ജമാൽ, കെ. മധുസൂദനൻ, കെ.എ. രേഖ, മാഷിദ ശരീഫ്, ആർ. ദീപേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.