പെൺകുട്ടികൾക്ക് സ്വയംപ്രതിരോധ പരിശീലന ക്ലാസ്

കൊടുവള്ളി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് സേനയുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായി രണ്ടു ദിവസത്തെ സ്വയം പ്രതിരോധ പരിശീലന ക്ലാസ് ആരംഭിച്ചു. പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് കുണ്ടുങ്ങര ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി. ഗീത അധ്യക്ഷത വഹിച്ചു. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിൻസി, ഷീജ, ജീജ, ബിന്ദു എന്നിവർ പരിശീലനം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.