lead1 കൊടിയത്തൂർ: ജി.എം.യു.പി. സ്‌കൂൾ വിദ്യാർഥികൾ കളിക്കുന്ന ഗ്രൗണ്ടിൽ വീടിന്റെ അവശിഷ്ടങ്ങൾ നിക്ഷേപിച്ച നിലയിൽ. പ്ലാസ്റ്റിക് വസ്തുക്കളും കനമുള്ള വീട് നിർമാണ അവശിഷ്ടങ്ങളുമാണ് രാത്രി സാമൂഹിക വിരുദ്ധർ തള്ളിയത്. ആയിരത്തോളം വിദ്യാർഥികൾ കളിക്കുന്ന ഗ്രൗണ്ടിൽ അവശിഷ്ടങ്ങളുടെ കൂടെ കുപ്പിച്ചില്ലുകളുമുണ്ട്. പ്രധാനാധ്യാപകൻ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റും വാർഡ് അംഗവും സ്ഥലം സന്ദർശിച്ച് മാലിന്യങ്ങൾ ഉടൻ നീക്കാൻ നിർദേശം നൽകി. പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദർശിച്ച പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് പറഞ്ഞു. kdr1 കൊടിയത്തൂർ ജി.എം.യു.പി. സ്‌കൂളിലെ വിദ്യാർഥികൾ കളിക്കുന്ന ഗ്രൗണ്ടിൽ വീട് നിർമാണ അവശിഷ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.