കുറ്റ്യാടി: കാവിലുംപാറ ഗ്രാമ പഞ്ചായത്തിലെ മൊയിലോത്തറയിൽ തൊഴിലുറപ്പ് പ്രവൃത്തി നേരിൽ കാണാൻ ഓംബുഡ്സ്മാനെത്തി. തോട് കയര്‍ ഭൂവസ്ത്രം വിരിക്കുന്ന പ്രവൃത്തി കാണാനാണ് ഓംബുഡ്സ്മാന്‍ വി.പി. സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍ക്കാപ്പം എത്തിയത്. 500 മീറ്റർ നീളത്തില്‍ തോടിന്‍റെ പാര്‍ശ്വഭിത്തിയും കൈത്തോടുകളും സംരക്ഷിക്കുന്നതിനാണ് കയര്‍ മാറ്റ് വിരിക്കുന്നത്. 3.6 ലക്ഷം രൂപ എസ്റ്റിമേറ്റ് വരുന്ന പ്രവൃത്തി നടപ്പാക്കുന്നതിലൂടെ തോട് സംരക്ഷിക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും സഹായിക്കും. 45 തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. തൊഴിലാളികളില്‍നിന്ന് ഓംബുഡ്സ്മാന്‍ പരാതികളും നിർദേശങ്ങളും സ്വീകരിച്ചു. തൊഴില്‍ സ്ഥലത്ത് ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ചെയ്യുന്നതിന് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കി. മികച്ച രീതിയില്‍ പ്രവൃത്തി ഏറ്റെടുത്ത പഞ്ചായത്തിനെ ഓംബുഡ്സ്മാന്‍ അഭിനന്ദിച്ചു. പഞ്ചായത്ത് അസി. സെക്രട്ടറി പി.എം. പ്രകാശന്‍, മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ബ്ലോക്ക് എ.ഇ ദിപുന്‍, പഞ്ചായത്ത് എ.ഇ അജയ് തോമസ്, ഓവര്‍സിയര്‍ ദീപ്തി, ഓംബുഡ്സ്മാന്‍ സ്റ്റാഫ് ജോയ്സി എന്നിവര്‍ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.