സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്

കൊടുവള്ളി: കളരാന്തിരി ജി.എം.എൽ.പി സ്കൂളിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി. ഇലക്ട്രോണിക് വോട്ടിങ് സംവിധാനത്തിലൂടെയായിരുന്നു ക്ലാസ് ലീഡർ, സ്കൂൾ ലീഡർ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം, വോട്ടർപട്ടിക പ്രസിദ്ധീകരിക്കൽ, നാമനിർദേശപത്രിക സമർപ്പണം, പെരുമാറ്റച്ചട്ടം, സൂക്ഷ്മപരിശോധന, ചിഹ്നം അനുവദിക്കൽ, മീറ്റ് ദി കാൻഡിഡേറ്റ്, വിദ്യാർഥികൾക്ക് വോട്ടേഴ്സ് ഐ.ഡി, ഇലക്ഷൻ പ്രചാരണം, പോളിങ് ബൂത്തുകൾ, പ്രിസൈഡിങ് ഓഫിസർമാർ, പോളിങ് ഓഫിസർമാർ, ബൂത്ത് ഏജന്റ്, വോട്ടെടുപ്പ്, വോട്ടെണ്ണൽ കേന്ദ്രങ്ങൾ തുടങ്ങിയ തെരഞ്ഞെടുപ്പിന്റെ എല്ലാ ഘടകങ്ങളും ഉൾപ്പെടുത്തി. ലീഡറായി നജ്‌വ ഫാത്തിമ തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനാധ്യാപകൻ കെ.സി. സാലിഹ്, അധ്യാപകരായ പി. രഞ്ജിത, പി.വി. ജുമൈന, എസ്.ഡി. ഇന്ദുജ, കെ.വി. റനീഷ്, എസ്.ആർ. സപർണ, എം. സജീല, ഇ. ഹഫീൽ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.