ബേപ്പൂർ: ജീവനക്കാരുടെ ലീവ് സറണ്ടർ തുടർച്ചയായി മരവിപ്പിച്ച സർക്കാർ നടപടി നീതികേടെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ല സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി. ഇക്കാര്യത്തിൽ ഇടതുപക്ഷ സർവിസ് സംഘടനകളുടെ മൗനം വഞ്ചനപരമാണ്. ഉത്തരവിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ മീഞ്ചന്ത ബ്രാഞ്ച് കമ്മിറ്റി മാത്തോട്ടം വനശ്രീയിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മധു രാമനാട്ടുകര അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം എം.വി. ബഷീർ, എലിസബത്ത് ടി. ജേക്കബ്, കെ.വി. ബാലകൃഷ്ണൻ, കെ.പി. സുജിത, കെ. ജ്യോതിഷ്കുമാർ, മനോജ് പുളിക്കൻ, മുഹമ്മദ് ഷാഫി, ഹരി ബോസ്, ആർ. ശ്രീധർ, മുഹമ്മദ് കബീർ, ഷാജി ജേക്കബ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.