കോൺഗ്രസ് കൊടിമരത്തിൽ സി.പി.എം കൊടി ഉയർത്തി

** കൊടിമരത്തിന് ചുവന്ന നിറവും നൽകി കൊയിലാണ്ടി: പൊലീസ് നോക്കിനിൽക്കെ മുത്താമ്പിയിൽ കോൺഗ്രസ് കൊടിമരം തങ്ങളുടേതാക്കി സി.പി.എം. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കോണ്‍ഗ്രസ് കൊടിമരത്തില്‍ ചുവന്ന ചായം തേച്ച് സി.പി.എം പ്രവര്‍ത്തകര്‍ പാര്‍ട്ടി പതാക ഉയര്‍ത്തുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധത്തെ തുടർന്നുണ്ടായ സംഘര്‍ഷത്തിന്റെ ഭാഗമായി ഈ കൊടിമരത്തില്‍ കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയിരുന്നു. ഇത് കഴുകി വൃത്തിയാക്കുന്നതിനിടയിലുണ്ടായ സംഘർഷത്തിൽ മൂന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക് പരിക്കേറ്റു. ഇതിന്റെ തുടര്‍ച്ചയായി ബുധനാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുത്താമ്പിയില്‍ ഹര്‍ത്താൽ ആചരിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ഏതാനും സി.പി.എം നേതാക്കളും പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച വൈകീട്ട് സി.പി.എം മുത്താമ്പിയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഇതിനുശേഷമാണ് ഏതാനും പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് കൊടിമരത്തില്‍ ചുവന്ന ചായം തേച്ച് പാര്‍ട്ടി പതാക ഉയര്‍ത്തിയത്. പൊലീസ് നോക്കിനില്‍ക്കുമ്പോഴാണ് സി.പി.എം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് ചായം തേച്ചതും കൊടി ഉയര്‍ത്തിയതും. അതിക്രമം തടയുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.വി. സുധാകരൻ പറഞ്ഞു. മുത്താമ്പിയില്‍ പൊലീസ് കാവലുണ്ട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.