കുന്ദമംഗലം: മർകസ് ബോയ്സ് സ്‌കൂൾ യു.പി വിദ്യാർഥികൾ ഇനി ആധുനിക സൗകര്യങ്ങളോടെ നിർമിച്ച കെട്ടിടത്തിൽ പഠിക്കും. വിവിധ സംസ്ഥാനങ്ങളിൽനിന്ന് രണ്ടായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളിൽ വിശാലമായ സൗകര്യങ്ങളാണ് യാഥാർഥ്യമായത്. തമിഴ്‌നാട് സ്വദേശിയും ഒമാനിലെ പ്രമുഖ വ്യവസായിയുമായ ഡോ. ആർ.എസ്. അബ്ദുൽ ഹമീദ് മരണപ്പെട്ട മകൻ നൂർ മുഹമ്മദിന്റെ നാമധേയത്തിൽ നിർമിച്ചുനൽകിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. മർകസ് ചാൻസലർ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ദേശീയ ഖുർആൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മർകസ് വിദ്യാർഥികളായ മുഹമ്മദ് ശാക്കിർ, മുഹമ്മദ് സിനാൻ എന്നിവരെയും നാഷനൽ മിക്സ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ പൂർവ വിദ്യാർഥി മുഹമ്മദ് ഫസലിനെയും ആദരിച്ചു. സി. മുഹമ്മദ് ഫൈസി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, കെ.കെ. അഹ്‌മദ് കുട്ടി മുസ്‌ലിയാർ, എ.പി. മുഹമ്മദ് മുസ്‌ലിയാർ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സി.പി. ഉബൈദുല്ല സഖാഫി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.