അക്കാദമിക ഫാഷിസം ചെറുക്കണം -കെ.കെ. രമ

വടകര: അക്കാദമിക സംവാദങ്ങൾക്ക് ഇടം നൽകാത്ത വിദ്യാഭ്യാസ പരിഷ്കരണങ്ങൾ അക്കാദമിക ഫാഷിസമാണെന്ന് കെ.കെ. രമ എം.എൽ.എ. കേരള ഹയർസെക്കൻഡറി ടീച്ചേഴ്സ് യൂനിയൻ ജില്ല കമ്മിറ്റിയുടെ അംഗത്വ കാമ്പയിൻ വടകരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സംസ്ഥാന ആക്ടിങ് പ്രസിഡന്റ്‌ കെ. ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ജലീൽ പാണക്കാടൻ, വി.കെ. അബ്ദുറഹിമാൻ, എൻ. ബഷീർ, കെ.സി. അബ്ദുസ്സമദ്, ഷമീം അഹമ്മദ്, വി. ഫൈസൽ, ഇസ്മായിൽ മൊട്ടേമ്മൽ, അബ്ദുൽ മജീദ് ചോമ്പാല, ഹക്കീം ചക്കാലക്കൽ, ഹംസ നീലിപ്പിലാക്കണ്ടി, പി.പി. ആഷിക്, അബ്ദുൽ ലത്തീഫ് തുറയൂർ എന്നിവർ സംസാരിച്ചു. അദീബ് അഹമ്മദ് സ്വാഗതവും ഹാരിസ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.