മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം

പൂനൂർ: മുഖ്യമന്ത്രിക്കെതിരായി ഉയർന്ന ഗുരുതരമായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് നീതിപൂർവമായ അന്വേഷണം ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂനൂർ ടൗണിൽ പ്രതിഷേധസംഗമം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം അഹമ്മദ് കുട്ടി ഉണ്ണികുളം ഉദ്‌ഘാടനം ചെയ്തു. ആരോപണങ്ങൾ ഉയരുമ്പോൾ മറുപടിനൽകാതെ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നത് ഫാഷിസ്റ്റ് രീതിയാണെന്നും ജനങ്ങളെ ബന്ദികളാക്കി മുഖ്യമന്ത്രിക്ക് അധികകാലം മുന്നോട്ടുപോകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി നാസർ എസ്റ്റേറ്റ് മുക്ക് മുഖ്യ പ്രഭാഷണം നടത്തി. എം.കെ. പരീത് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഷാഹുൽ ഹമീദ് നടുവണ്ണൂർ, വി.കെ.സി. ഉമർ മൗലവി, സലാം മാസ്റ്റർ കായണ്ണ, കെ. ഉസ്മാൻ മാസ്റ്റർ, പി.എച്ച്. ഷമീർ, അനസ് അൻവർ, അസ്‌ലം കുന്നുമ്മൽ, സി.പി. കരീം മാസ്റ്റർ, പി.പി. ലത്തീഫ്, വാഴയിൽ ലത്തീഫ് ഹാജി, പാറക്കൽ അബു ഹാജി, കെ. അബ്ദുറഹ്മാൻ, എ.പി. അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, കെ.കെ. അബ്ദുല്ല മാസ്റ്റർ, പി.എച്ച്. സിറാജ് എന്നിവർ സംസാരിച്ചു. POONOOR: 777: ബാലുശ്ശേരി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് നടത്തിയ പ്രതിഷേധസംഗമം അഹമ്മദ് കുട്ടി ഉണ്ണികുളം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.