നടുവണ്ണൂർ: വിദ്യാഭ്യാസമികവിൽ പൊതുവിദ്യാലയങ്ങൾ മുന്നിൽ നടക്കുന്നുവെന്ന് സ്പീക്കർ എം.ബി. രാജേഷ്. പുതുക്കിപ്പണിത കാവുന്തറ എ.യു.പി സ്കൂൾ (കെ.വി. അമ്മാളുഅമ്മ മെമ്മോറിയൽ ബ്ലോക്ക്) കെട്ടിടവും നൂറാം വാർഷികാഘോഷവും (ശതാരവം 2022) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂളിൽ ഒരുക്കിയ വിവിധ ലാബുകളുടെയും മെയിൻ കവാടത്തിന്റെയും ഉദ്ഘാടനം എം.കെ. രാഘവൻ എം.പി നിർവഹിച്ചു. അഡ്വ. കെ.എം. സചിൻ ദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു. സ്കൂളിൽനിന്ന് വിരമിക്കുന്ന രാജഗോപാലൻ മാസ്റ്റർക്ക് സ്പീക്കർ ഉപഹാരം നൽകി. ലോഗോ തയാറാക്കിയ സതീഷ് പാലോറക്ക് എം.കെ. രാഘവൻ എം.പിയും കെട്ടിടനിർമാണം പൂർത്തീകരിച്ച പെർഫെക്ട് ബിൽഡേഴ്സിനുള്ള ഉപഹാരം സ്കൂൾ മാനേജർ ഉണ്ണി നായരും നൽകി. ഉന്നതവിജയം നേടിയ വിദ്യാർഥികളെ ഉപഹാരം നൽകി അനുമോദിച്ചു. പ്രധാനാധ്യാപിക കെ.കെ. പ്രസീത റിപ്പോർട്ട് അവതരിപ്പിച്ചു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. ശശി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.കെ. ഷൈമ, ബ്ലോക്ക് മെംബർ എം.കെ. ജലീൽ, പഞ്ചയത്തംഗങ്ങളായ പി.പി. രജില, കെ. ഷാഹിന, ഒ.എം. മിനി, ടി. നിസാർ, ധന്യ സതീഷൻ, പേരാമ്പ്ര എ.ഇ.ഒ ലത്തീഫ് കരായത്തൊടി, സ്കൂൾ മനേജർ എം. ഉണ്ണികൃഷ്ണൻ നായർ, സി. ബാലൻ, കാവിൽ പി. മാധവൻ, സാജിദ് നടുവണ്ണൂർ, ആദർശ് പുതുശ്ശേരി, സി.എം. ശശി, ഫാത്തിമ ഷാനവാസ്, രമേശൻ, ദാക്ഷായണി, എം. സത്യനാഥൻ, ശ്യാമള പിലാക്കാട്ട്, എം. സജു, സി.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. മൂന്നു കോടി രൂപ ചെലവിൽ മൂന്നു നിലകളിലായി നിർമിച്ച കെട്ടിടത്തിൽ 26 ഡിജിറ്റൽ ക്ലാസ് റൂമുകൾ, സയൻസ് ലാബ്, സാമൂഹ്യശാസ്ത്ര-ഗണിത ലാബുകൾ, കമ്പ്യൂട്ടർ ലാബ്, നവീകരിച്ച ലൈബ്രറി തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നഴ്സറി വിദ്യാർഥികൾ, സ്കൂളിലെ പൂർവവിദ്യാർഥികളുടെ വിവിധയിനം കലാപരിപാടികളും നടന്നു. കോമഡി സ്കിറ്റും വേദിയിൽ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.