കുന്ദമംഗലം: വിമാനത്തിനകത്ത് മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ പ്രകടനം നടത്തി. ഏരിയ കമ്മിറ്റി അംഗങ്ങളായ എം.കെ. മോഹൻദാസ്, വി. അനിൽകുമാർ, എം.എം. സുധീഷ് കുമാർ എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ അപായപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ജില്ല കമ്മിറ്റി അംഗം പി.പി. ഷിനിൽ സംസാരിച്ചു. ഒ.കെ. അനഘ, ടി.എം. നിധിൻ നാഥ്, അഡ്വ. എൻ. ലിജീഷ്, സി.എം. രംജേഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.