ചേന്ദമംഗലൂർ: 'രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിർത്തൂ' എന്ന ലോക രക്തദാനദിന സന്ദേശവുമായി ചേന്ദമംഗലൂർ അൽ ഇസ്‌ലാഹ് വിദ്യാർഥികൾ പ്രചാരണ വാഹനയാത്ര നടത്തി. അബ്ദുൽകരീം ഫ്ലാഗ്ഓഫ് ചെയ്തു. ചേന്ദമംഗലൂർ, പുൽപറമ്പ്, കൊടിയത്തൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ആദം റാസി, ആദിൽ ജസീർ, അഫ്രീൻ ജസീർ, നുമ സാജിദ് അലി, ഹയ തൻവിദ എന്നിവർ പങ്കെടുത്തു. ഖാജാ മൊഹിയുദ്ദീൻ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.